കണ്ണൂർ: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവില്‍ ചികിൽസയില്‍ തുടരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. മിനിമം ഓക്സിജന്‍ സപ്പോര്‍ട്ട് വഴി രക്തത്തിലെ ഓക്സിജന്റെ അളവ് ക്രമീകരിച്ചത് ഫലം കണ്ടതായി ബോര്‍ഡ് വിലയിരുത്തി.
പുരോഗതി വിലയിരുത്തിയതിനാൽ സി-പാപ്പ് വെന്റിലേറ്റര്‍ സപ്പോര്‍ട്ട് നിലവില്‍ ഒഴിവാക്കുവാനും, മിനിമം ഓക്സിജന്‍ സപ്പോര്‍ട്ട് തുടരാനും തീരുമാനിച്ചിട്ടുണ്ട്. പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവും മരുന്നിലൂടെ നിയന്ത്രണ വിധേയമാണ്. കിടക്ക വിട്ട് എഴുന്നേറ്റിരിക്കാനും ഭക്ഷണം കഴിക്കാനും അദ്ദേഹത്തിനിപ്പോള്‍ സാധിക്കുന്നുണ്ട്. മൂത്രത്തിലുണ്ടായ നേരിയ അണുബാധ തടയുന്നതിന് മരുന്ന് നല്‍കിത്തുടങ്ങി.
ശ്വാസകോശത്തിലുണ്ടായ അണുബാധ വിട്ടുമാറിയിട്ടില്ലാത്ത സാഹചര്യത്തിൽ ജാഗ്രത തുടരേണ്ടതുണ്ടെന്നും ഐസിയുവില്‍ നിന്ന് തൽക്കാലം മാറ്റാൻ സാധിക്കില്ലെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.
Read also: ശിവശങ്കര്‍ നിരപരാധിയെന്ന് വിശ്വസിക്കുന്നു; ഡോ. വി വേണു ഐഎഎസ്