തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പിന്തുണച്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്‌ഥന്‍ ഡോ. വി വേണു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്‌റ്റിലായ ശേഷം ആദ്യമായാണ് ശിവശങ്കറിന് ഒരു ഐഎഎസ് ഉദ്യോഗസ്‌ഥന്റെ ഭാഗത്തു നിന്നും പരസ്യ പിന്തുണ ലഭിക്കുന്നത്.
ശിവശങ്കര്‍ നിരപരാധിയെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം മോചിതനായതില്‍ സന്തോഷമെന്നും ഡോ. വേണുവിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ശിവശങ്കറിന് എതിരേയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കില്ല. മാദ്ധ്യമങ്ങള്‍ ശിവശങ്കറിനെ വേട്ടയാടിയെന്നും മാദ്ധ്യമങ്ങളുടെ പെരുമാറ്റം ക്ഷമിക്കാൻ കഴിയില്ലെന്നും നിലവിലെ ആസൂത്രണ ബോര്‍ഡ് സെക്രട്ടറിയായ ഡോ. വി വേണു ഫേസ്ബുക്കില്‍ കുറിച്ചു.
ഡോളർ കടത്തു കേസിലും ജാമ്യം ലഭിച്ചതോടെ എം ശിവശങ്കർ ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വർണക്കടത്ത് കേസിലും കള്ളപ്പണക്കേസിലും എം ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
സ്വർണക്കടത്ത് കേസിലെ അതേ ജാമ്യവ്യവസ്‌ഥകൾ ഈ കേസിലും പാലിക്കണമെന്ന് കോടതി പറഞ്ഞു. 2 ലക്ഷം രൂപയും തുല്യ തുകക്കുള്ള രണ്ട് ആൾ ജാമ്യവും വേണം. എല്ലാ തിങ്കളാഴ്‌ചയും അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശമുണ്ട്.
Read also: ശിവശങ്കർ പുറത്തേക്ക്; ഡോളർ കടത്തിലും ജാമ്യം