ഡെൽഹി: ഫെബ്രുവരി 27ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തും എന്ന് റിപ്പോർട്. കൊച്ചിയിൽ വന്നു പോയി ഒരാഴ്ച പിന്നിടും മുൻപാണ് നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക് എത്തുന്നതായുള്ള അറിയിപ്പ് വന്നിരിക്കുന്നത്.
കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി പാര്‍ട്ടി റാലിയിൽ പങ്കെടുക്കുമെന്നും വിവിധ പദ്ധതികളുടെ ഉൽഘാടനവും ശിലാസ്ഥാപനവും നടത്തുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങൾ അറിയിക്കുന്നത്.
പ്രധാനമന്ത്രി 27ന് കേരളത്തിലേക്ക് എത്തുമെന്ന് വ്യക്തമായ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുവാൻ സാധ്യതയുണ്ട്. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ പിന്നെ ഔദ്യോഗിക പരിപാടികൾക്ക് വിലക്കുണ്ടാവും.
Kerala News: നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടർമാർക്ക് കയ്യുറകൾ നൽകും