കരുളായി: വേനലിനെ അതിജീവിക്കാം സഹജീവികളെ സ്നേഹിക്കാം എന്ന ടാഗ്ലൈനിൽ എസ്വൈഎസ് നടപ്പിലാക്കുന്ന ‘പറവകൾക്കൊരു തണ്ണീർകുടം’ പദ്ധതിയുടെ എസ്വൈഎസ് കരുളായി സർക്കിൾതല ഉൽഘാടനം നടന്നു.
കഠിനമായ ചൂട് താങ്ങാൻ കഴിയാതെ, ദാഹജലത്തിന് വേണ്ടി അലയുന്ന പറവകള്‍ക്ക് ദാഹജലം നല്‍കുക എന്ന ലക്ഷ്യത്തോടെ എസ്വൈഎസ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ‘തണ്ണീർകുടം’. കരുളായി സർക്കിളിലെ എട്ട് യൂണിറ്റുകളിലും തണ്ണീർക്കുടം പദ്ധതി നടപ്പാക്കുന്നുണ്ട്. കരുളായി എസ്വൈഎസ് കമ്മിറ്റിയുടെ സാമൂഹികം സമിതിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
കരുളായി സർക്കിൾ നേതാക്കളായ അബുബകർ സഅദി, അബ്ദുൽ ഗഫൂർ, ശിഹാബ് സിദ്ധീഖി, യാസിർ മഹ്ളരി എന്നിവർ ചേർന്ന് ‘തണ്ണീർകുടത്തിൽ’ വെള്ളം നിറച്ച് പദ്ധതിക്ക് തുടക്കം കുറിച്ചു.
Most Read: കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കാൻ നിർദേശം