പറവകൾക്ക് ആശ്വാസമായി എസ്‌വൈഎസ്‌ ‘തണ്ണീർകുടം’; കരുളായി സർക്കിൾ തുടക്കം കുറിച്ചു

By Desk Reporter, Malabar News
SYS Summer Water Bowl for Birds
Ajwa Travels

കരുളായി: വേനലിനെ അതിജീവിക്കാം സഹജീവികളെ സ്‌നേഹിക്കാം എന്ന ടാഗ്‌ലൈനിൽ എസ്‌വൈഎസ്‌ നടപ്പിലാക്കുന്ന ‘പറവകൾക്കൊരു തണ്ണീർകുടം’ പദ്ധതിയുടെ എസ്‌വൈഎസ്‌ കരുളായി സർക്കിൾതല ഉൽഘാടനം നടന്നു.

കഠിനമായ ചൂട് താങ്ങാൻ കഴിയാതെ, ദാഹജലത്തിന് വേണ്ടി അലയുന്ന പറവകള്‍ക്ക് ദാഹജലം നല്‍കുക എന്ന ലക്ഷ്യത്തോടെ എസ്‌വൈഎസ്‌ സംസ്‌ഥാന വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ‘തണ്ണീർകുടം’. കരുളായി സർക്കിളിലെ എട്ട് യൂണിറ്റുകളിലും തണ്ണീർക്കുടം പദ്ധതി നടപ്പാക്കുന്നുണ്ട്. കരുളായി എസ്‌വൈഎസ്‌ കമ്മിറ്റിയുടെ സാമൂഹികം സമിതിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

കരുളായി സർക്കിൾ നേതാക്കളായ അബുബകർ സഅദി, അബ്‌ദുൽ ഗഫൂർ, ശിഹാബ് സിദ്ധീഖി, യാസിർ മഹ്‌ളരി എന്നിവർ ചേർന്ന് ‘തണ്ണീർകുടത്തിൽ’ വെള്ളം നിറച്ച് പദ്ധതിക്ക് തുടക്കം കുറിച്ചു.

Most Read: കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കാൻ നിർദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE