കൊച്ചി: എകെ ശശീന്ദ്രന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് എൻസിപിയിൽ രാജി. എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം പിഎസ് പ്രകാശനാണ് രാജിവെച്ചത്. മാണി സി കാപ്പനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രകാശൻ അറിയിച്ചു. മന്ത്രി എകെ ശശീന്ദ്രന് എലത്തൂരിൽ വീണ്ടും സീറ്റ് നൽകിയതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കോഴിക്കോട് പാവങ്ങാടും എലത്തൂരിലും എകെ ശശീന്ദ്രന് എതിരെ പോസ്റ്ററുകളും ഫ്ളക്സുകളും ഉയർന്നിരുന്നു. ശശീന്ദ്രനെ മൽസരിപ്പിക്കരുതെന്ന് പോസ്റ്ററിൽ ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തിൽ പുതുമുഖത്തിന് സീറ്റ് നൽകി മൽസരിപ്പിക്കണം. ഫോൺ വിളി വിവാദം മറക്കരുതെന്നും പോസ്റ്ററിൽ ഉണ്ടായിരുന്നു. സേവ് എൻസിപി എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
Read also: ഡോ. പികെ ജമീല ഇല്ല; തരൂരിൽ സുമോദ് മൽസരിക്കും