എകെ ശശീന്ദ്രന് സീറ്റ് നൽകിയതിൽ പ്രതിഷേധം; എൻസിപിയിൽ രാജി

By Trainee Reporter, Malabar News
AK-Saseendran
മന്ത്രി എകെ ശശീന്ദ്രൻ
Ajwa Travels

കൊച്ചി: എകെ ശശീന്ദ്രന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് എൻസിപിയിൽ രാജി. എൻസിപി സംസ്‌ഥാന നിർവാഹക സമിതി അംഗം പിഎസ് പ്രകാശനാണ് രാജിവെച്ചത്. മാണി സി കാപ്പനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രകാശൻ അറിയിച്ചു. മന്ത്രി എകെ ശശീന്ദ്രന് എലത്തൂരിൽ വീണ്ടും സീറ്റ് നൽകിയതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

കോഴിക്കോട് പാവങ്ങാടും എലത്തൂരിലും എകെ ശശീന്ദ്രന് എതിരെ പോസ്‌റ്ററുകളും ഫ്‌ളക്‌സുകളും ഉയർന്നിരുന്നു. ശശീന്ദ്രനെ മൽസരിപ്പിക്കരുതെന്ന് പോസ്‌റ്ററിൽ ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തിൽ പുതുമുഖത്തിന് സീറ്റ് നൽകി മൽസരിപ്പിക്കണം. ഫോൺ വിളി വിവാദം മറക്കരുതെന്നും പോസ്‌റ്ററിൽ ഉണ്ടായിരുന്നു. സേവ് എൻസിപി എന്ന പേരിലാണ് പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടത്.

Read also: ഡോ. പികെ ജമീല ഇല്ല; തരൂരിൽ സുമോദ് മൽസരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE