299 രൂപക്ക് നെറ്റ്ഫ്ളിക്‌സിന്റെ കിടിലന്‍ പ്ളാൻ വരുന്നു

By News Desk, Malabar News
Netflix
Ajwa Travels

299 രൂപക്ക് പുതിയ മൊബൈല്‍ പ്ളാൻ പരീക്ഷണവുമായി നെറ്റ്ഫ്ളിക്‌സ് എത്തുന്നു. എച്ച്ഡിയില്‍ സ്ട്രീം ചെയ്യാനും ഫോണിലും ടാബ്‌ലെറ്റിലും ലാപ്‌ടോപ്പിലും ഷോകളും സിനിമകളും ഒരേ സമയം ഉപയോക്‌താക്കൾക്ക് കാണാനും ഈ പ്ളാൻ അനുവദിക്കുന്നു.

ഒരു മൊബൈല്‍ പ്ളസ് പ്ളാനായി ലിസ്‌റ്റ് ചെയ്യുന്ന പ്ളാൻ പല ഉപയോക്‌താക്കളിലും പരീക്ഷിച്ചു വരികയാണ്. പദ്ധതി ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്.

നെറ്റ്ഫ്ളിക്‌സ് ഒരു മൊബൈല്‍ പ്ളസ് പ്ളാൻ പുറത്തിറക്കുന്നത് ഇതാദ്യമല്ല, ഇതിന് മുൻപ് 349 രൂപ വിലയുള്ള ഒരു പ്രത്യേക മൊബൈല്‍ പ്ളസ് പ്ളാൻ താല്‍ക്കാലികമായി ഇവര്‍ പുറത്തിറക്കിയിരുന്നു, ഇത് 199 രൂപയുടെ പ്ളാനിന്റെ നവീകരിച്ച പതിപ്പായിരുന്നു.

എന്നാൽ ഇതിൽ ഉപയോക്‌താക്കൾക്ക് എച്ച്ഡിയില്‍ പ്രവേശനം ഉണ്ടായിരുന്നില്ല. മാത്രവുമല്ല, ഈ മൊബൈല്‍ പ്ളാൻ ഉപയോഗിച്ച് ഉപയോക്‌താക്കൾക്ക് ഒരു സമയം ഒരു സ്‌ക്രീനില്‍ മാത്രമേ കാണാന്‍ കഴിയുമായിരുന്നുള്ളൂ. ഈ പരിമിതികളെയൊക്ക ഇല്ലാതാക്കുന്ന തരത്തിലാണ് പുതിയ 299 രൂപയുടെ പ്ളാൻ എത്തുന്നത്.

Kerala News: നേമത്ത് മുരളീധരൻ, ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിൽ, ഹരിപ്പാട് ചെന്നിത്തല; ഒടുവിൽ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE