മലപ്പുറം: രേഖകളില്ലാതെ കൊണ്ടുവന്ന രണ്ട് കോടി 58 ലക്ഷം രൂപ മലപ്പുറത്ത് പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി സ്വദേശി ആലപടിക്കൽ റഫീഖ് അലിയാണ് പിടിയിലായത്. പണം കൊണ്ടുവന്ന കാറും പോലീസ് പിടിച്ചെടുത്തു.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തിലാകെ പരിശോധനകൾ കർശനമായി തുടരുകയാണ്. പലയിടങ്ങളിൽ നിന്നായി കണക്കിൽ പെടാത്ത കോടിക്കണക്കിന് രൂപ ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്.
Also Read: തൃശൂർ പൂരത്തിന് അനുമതിയായി; ജന പങ്കാളിത്തത്തിൽ നിയന്ത്രണം ഉണ്ടാകില്ല