തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തുടർന്നേക്കുമെന്നാണ് അറിയിപ്പ്. 50 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. ഉച്ചക്ക് 2 മണിക്ക് മുതല്‍ രാത്രി വൈകി വരെ ഇടിമിന്നലിന് സാധ്യതയുണ്ട്. മലയോര മേഖലയിലുള്ളവര്‍ക്ക് കൂടുതല്‍ ശ്രദ്ധിക്കണം. തുറസായ സ്ഥലത്തും ടെറസിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
Also Read: വൈറലായി നൃത്തം; പിന്നാലെ ഇരുവരുടെയും മതം പറഞ്ഞ് സൈബർ ആക്രമണം