മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ‘മേജറി‘ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്ന ശോഭിത ധുലിപാലയുടെ പോസ്റ്ററാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഹിന്ദിയ്ക്കും തെലുങ്കിനും പുറമെ മലയാളത്തിലും റിലീസ് ചെയ്യുന്ന ചിത്രം 2021 ജൂലൈ 2നാണ് പ്രേക്ഷകർക്ക് അരികിലെത്തുക.
മുംബൈ 26/11 ആക്രമണം നടന്ന സമയത്ത് തീവ്രവാദികള്‍ ബന്ദികളാക്കിയവരുടെ കൂട്ടത്തിലുള്ള ഒരാളായാണ് ചിത്രത്തിൽ ശോഭിത വേഷമിടുന്നത്. ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യുവനടൻ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണനെ അവതരിപ്പിക്കുന്നത്.
Introducing a new dimension in the #PeopleOfMajor
The Terrorists came into the hotel.
Then they came for her.
She fought back. @sobhitaD
IS
PRAMODA#MajorTheFilm#MajorTeaserOnApril12 pic.twitter.com/PgEmDy5JhL
— Adivi Sesh (@AdiviSesh) April 9, 2021
നടന് മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏപ്രില്‍ 12ന് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
2008ലെ ഭീകരാക്രമണത്തിനിടെ 14 പൗരന്മാരെ രക്ഷിച്ച എന്‍എസ്ജി കമാന്‍ഡോ ആയിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹം വീരമൃത്യു വരിച്ചത്.
Read Also: അസമിൽ ബിജെപിയുടെ ചാക്കിട്ടുപിടിത്തം ഭയന്ന് കോൺഗ്രസ്; സ്ഥാനാർഥികളെ റിസോര്‍ട്ടിലേക്ക് മാറ്റി