സിനിമാ ലോകത്തേക്ക് ആദ്യ ചുവടുവെപ്പ് നടത്താൻ അന്തരിച്ച നടന് ഇര്ഫാന് ഖാന്റെ മകന് ബാബില്‍ ഖാൻ. നെറ്റ്ഫ്ളിക്സ് ചിത്രമായ ‘ഖലാ‘യിലൂടെയാണ് ബാബിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങി. ബോളിവുഡ് താരം അനുഷ്ക ഷര്‍മ നിർമിക്കുന്ന ചിത്രം അമ്മയുടെ സ്നേഹത്തിനായി കേഴുന്ന പെണ്‍കുട്ടിയുടെ കഥയാണ് വരച്ചുകാട്ടുന്നത്. അന്വിത ദത്ത് ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ബാബില്‍ ചിത്രത്തിന്റെ ടീസര്‍ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. സംവിധായികയും അഭിനേതാക്കളുമെല്ലാം ഉൾപ്പെടുന്ന ടീസറാണ് പുറത്തുവിട്ടത്. ഒരു മഞ്ഞ് മലയുടെ താഴ്വാരത്തില്‍ അണിയറ പ്രവര്‍ത്തകര്‍ സിനിമ ചിത്രീകരിക്കുന്നതാണ് ടീസർ. ബാബില്‍ ഖാന് പുറമെ തൃപ്തി ദിമ്മരിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
View this post on Instagram
തൃപ്തി ദിമ്മരി തിരിച്ചെത്തി എന്നും ‘ബുള്‍ ബുള്‍’ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും വരുന്ന മറ്റൊരു ചിത്രമാണ് ‘ഖലാ’ എന്നും ബാബില്‍ ടീസര്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
നേരത്തെ ‘ബുള്‍ ബുള്‍’ പോലുള്ള ചിത്രങ്ങളെ പിന്തുണക്കുന്ന നെറ്റ്ഫ്ളിക്സ്, ക്ളീന്‍ സ്ളേറ്റ് ഫിലിംസ് എന്നിവര്‍ക്കൊപ്പം വീണ്ടും ഒരു ചിത്രം ചെയ്യാന്‍ സാധിച്ചത് ഭാഗ്യമാണെന്ന് സംവിധായിക അന്വിത ദത്ത് ഗുപ്ത പറഞ്ഞിരുന്നു. അമ്മയും മകളും തമ്മിലുള്ള ബന്ധം പലപ്പോഴും വളരെ സങ്കീര്‍ണ്ണമാണെന്നും സ്വന്തം അമ്മയുടെ സ്നേഹത്തിനായി യാചിക്കുന്ന ഒരു മകളുടെ കഥയാണ് ഖാലായെന്നും പറഞ്ഞ അവർ തൃപ്തി, ബാബില്‍, സ്വാസ്തിക എന്നീ മികവുറ്റ താരങ്ങളിലൂടെ ചിത്രം പ്രേക്ഷകരിൽ എത്തുന്നതില്‍ വളരെ ആവേശമുണ്ടെന്നും കൂട്ടിച്ചേർത്തു.
Read Also: ഐപിഎൽ; ഹൈദരാബാദും കൊല്‍ക്കത്തയും ഇന്ന് നേർക്കുനേർ