ഐപിഎൽ; ഹൈദരാബാദും കൊല്‍ക്കത്തയും ഇന്ന് നേർക്കുനേർ

By Staff Reporter, Malabar News
ipl hyderabad vs kolkata
Ajwa Travels

ചെന്നൈ: ഐപിഎല്‍ 14ആം സീസണിലെ മൂന്നാം അങ്കത്തില്‍ സണ്‍റൈസസ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഇന്ന് നേർക്കുനേർ. വൈകീട്ട് 7:30ന് ചെന്നൈ എംഎ ചിതംബരം സ്‌റ്റേഡിയത്തിലാണ് ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന ഹൈദരാബാദ്, ഇംഗ്ളണ്ട് താരം ഓയിന്‍ മോര്‍ഗലിന്റെ കൊൽക്കത്തയുമായി ഏറ്റുമുട്ടുക.

നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴെല്ലാം കൂടുതൽ തവണയും വിജയം രുചിച്ചത് കൊല്‍ക്കത്ത ആയിരുന്നു. ഇതുവരെ ഇരുടീമും ഏറ്റുമുട്ടിയ 19 മൽസരങ്ങളില്‍ 12 കളിയിലും ജയം കൊല്‍ക്കത്തക്കൊപ്പം ആയിരുന്നു. ഏഴ് കളികളിലാണ് ഹെദരാബാദിന് വിജയിക്കാനായത്. മാത്രവുമല്ല കഴിഞ്ഞ സീസണില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ജയം കൊല്‍ക്കത്തയുടെ കൂടെ ആയിരുന്നു.

എന്നാൽ 2012, 2014 സീസണുകളില്‍ കിരീടം നേടിയ കൊല്‍ക്കത്തയ്‌ക്ക് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മികച്ച ഫോമിലേക്ക് ഉയരാൻ കഴിയാത്തത് വെല്ലുവിളി ഉയർത്തുന്നുണ്ട്. അതേസമയം ഐപിഎല്ലിൽ 2013ൽ അരങ്ങേറ്റം കുറിച്ച അന്നുമുതൽ സ്‌ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന ഹൈദരാബാദിന് വിജയ പ്രതീക്ഷ വാനോളമാണ്. കഴിഞ്ഞ രണ്ട് സീസണുകളിലും പ്രാഥമിക ഘട്ടം പോലും കടക്കാതെ പുറത്തായ കൊൽക്കത്തയ്‌ക്ക് ഹൈദരാബാദ് മികച്ച എതിരാളി തന്നെയെന്നതിൽ തർക്കമില്ല.

Read Also: വിനീത്-ഷാൻ റഹ്‌മാൻ മാജിക്, കൂടെ ആസിഫും; ‘കുഞ്ഞെല്‍ദോ’യിലെ ആദ്യഗാനമെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE