വിനീത്-ഷാൻ റഹ്‌മാൻ മാജിക്, കൂടെ ആസിഫും; ‘കുഞ്ഞെല്‍ദോ’യിലെ ആദ്യഗാനമെത്തി

By Staff Reporter, Malabar News
kunjeldho movie
Ajwa Travels

ആര്‍ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘കുഞ്ഞെല്‍ദോ’യിലെ ഗാനം പുറത്തുവിട്ടു. ആസിഫ് അലി നായകനാകുന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് ‘മന്ദം മന്ദം’ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത്.

വിനീത് ക്രിയേറ്റീവ് ഡയറക്‌ടറായെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്ന ചിത്രം ലിറ്റില്‍ ബിഗ് ഫിലിസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്‌ണയും സുവിന്‍ വര്‍ക്കിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ‘കല്‍ക്കി’ ക്കു ശേഷം ഇവർ നിർമിക്കുന്ന ചിത്രമാണ് ‘കുഞ്ഞെല്‍ദോ’.

‘മനസ് നന്നാകട്ടെ മതമേതെങ്കിലുമാകട്ടെ’ എന്ന വരികളിലൂടെ ആരംഭിക്കുന്ന ഈ പുതിയ ‌ഗാനം സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പ്രവര്‍ത്തനങ്ങളുടെ പശ്‌ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. സ്‌കൂള്‍ ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലൂടെയാണ് ഗാനം മുന്നോട്ടുപോകുന്നത്. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികള്‍ക്ക് ഈണം പകർന്നിരിക്കുന്നത് ഷാന്‍ റഹ്‌മാനാണ്.

സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ സുധീഷ്, സിദ്ധിഖ്, അര്‍ജുന്‍ ഗോപാല്‍, നിസ്‌താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. രഞ്‌ജന്‍ എബ്രഹാം ആണ് ചിത്രസംയോജനം.

Read Also: രണ്ടാം പോരാട്ടം ഇന്ന് മുതൽ; വാക്‌സിനെടുക്കുക, എടുപ്പിക്കുക; പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE