കരുളായി: മൂന്ന് വയസ് മുതൽ ആറു വയസ് വരെയുള്ള കുട്ടികൾക്ക് ‘പ്രീ സ്കൂൾ’ ഇസ്ലാമിക പാഠ്യപദ്ധതിയായി നടപ്പിലാക്കുന്നതാണ് ‘സഹറത്തുൽ ഖുർആൻ’. ഈ പാഠ്യ പദ്ധതിയിൽ മൂന്ന് വർഷം പൂർത്തിയാക്കിയ വിദ്യാർഥികളുടെ കോൺവൊക്കേഷൻ ചടങ്ങ് ഇന്ന് കരുളായി മദാറു ദഅ്’വത്തിൽ ഇസ്ലാമിയ്യ സ്കൂളിൽ (എംഡിഐ) നടന്നു.
ഖുർആൻ പഠനത്തോടൊപ്പം പ്രീ സ്കൂൾ കരിക്കുലവും സമന്വയിപ്പിച്ചാണ് ‘സഹറത്തുൽ ഖുർആൻ’ നടത്തുന്നത്. പ്രസിഡണ്ട് എം അബു മുസ്ലിയാരുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡണ്ട് സുലൈമാൻ ദാരിമി വല്ലപ്പുഴ കോൺവൊക്കേഷൻ പരിപാടി ഉൽഘാടനം നിർവഹിച്ചു. സയ്യിദ് ഫസൽ ജിഫ്രി കുണ്ടൂർ, സയ്യിദ് ഹൈദരലി ശിഹാബ് മഞ്ഞപ്പറ്റ എന്നിവർ കോൺവൊക്കേഷന് നേതൃത്വം നൽകി.
കെപി ജമാൽ കരുളായി, കെടി അബ്ദുല്ല മുസ്ലിയാർ, ഹാരിസ് സഖാഫി മുല്ലപ്പള്ളി, കൊമ്പൻ മുഹമ്മദ് ഹാജി, സികെ നാസർ മുസ്ലിയാർ, അലവിക്കുട്ടി സഖാഫി പൊട്ടിക്കല്ല് എന്നിവർ ചടങ്ങിൽ സംസാരിച്ചു. എംഡിഐ ജനറൽ സെക്രട്ടറി ശൗക്കത്തലി സഖാഫി സ്വാഗതവും പികെ ഉസ്മാൻ നന്ദിയും പറഞ്ഞു.
എൻലൈറ്റ് വെക്കേഷൻ ക്യാംപിന്റെ രജിസ്ട്രേഷൻ ഉൽഘാടനവും ചടങ്ങിൽവച്ച് നിർവഹിച്ചു. തുടർന്ന് വിദ്യാർഥികളുടെ വാർഷികാഘോഷവും നടന്നു. കെടി നജീബ് മൗലവി, സാബിഖ് റബ്ബാനി എന്നിവർ നേത്യത്വം നൽകി.
Most Read: കെഎം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; അരക്കോടി രൂപ പിടിച്ചെടുത്തു