കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അൽഭുതകരമായി രക്ഷപെട്ടു

By News Desk, Malabar News
Car caught fire
Rep. Image
Ajwa Travels

കൊച്ചി: കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാർ അൽഭുതകരമായി രക്ഷപെട്ടു. മൂവാറ്റുപുഴയിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കാറിന് കുണ്ടന്നൂർ പാലത്തിന് മുകളിൽ വെച്ചാണ് തീപിടിച്ചത്. കാർ പൂർണമായും കത്തി നശിച്ചു.

തീ പിടിക്കുന്നതിന് മുൻപ് വണ്ടി ഓഫാക്കി യാത്രക്കാർ പുറത്തിറങ്ങിയിരുന്നു. എട്ടോളം ആളുകളാണ് കാറിൽ ഉണ്ടായിരുന്നത്. അഗ്‌നിശമന സേനയെത്തി തീ അണച്ചു. അപകട കാരണം എന്തെന്ന് വ്യക്‌തമല്ല. എഞ്ചിനുണ്ടായ തകരാറായിരിക്കാം കാരണം എന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം കോഴിക്കോട് കോവൂരും സമാന സംഭവം ഉണ്ടായിരുന്നു. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ ഉടനെ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.

Also Read: സ്‌ത്രീയുടെ മോർഫ് ചെയ്‌ത നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE