കണ്ണൂർ: അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. പാടിയോട്ടുചാൽ പട്ടുവത്തെ ഉമ്മിണിയാനത്ത് ശ്രീധരന്റെ ഭാര്യ ചന്ദ്രമതി (55), മകൻ പ്രത്യുഷ് (23) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്‌തമായിട്ടില്ല. പെരിങ്ങോം പോലീസ് സ്‌ഥലത്തെത്തി ഇൻക്വസ്‌റ്റ് നടപടികൾ ആരംഭിച്ചു.
പെരിങ്ങോം പോലീസ് സ്‌റ്റേഷൻ പരിധിയിൽ പട്ടുവത്ത് മിച്ചഭൂമിയിലാണ് ഇവർ താമസിക്കുന്നത്. കിടപ്പു രോഗിയായ ചന്ദ്രമതി കട്ടിലിൽ മരിച്ച നിലയിലും മകൻ പ്രത്യുഷിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ചന്ദ്രമതിയുടെ ഭർത്താവ് ശ്രീധരനാണ് ഇന്ന് രാവിലെ മരണ വിവരം നാട്ടുകാരെ അറിയിച്ചത്. മൃതദേഹങ്ങൾ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Most Read: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരും; ഇടിമിന്നലിനും സാധ്യത