എംവി ജയരാജനെ പരിശോധിക്കാൻ ഡോക്‌ടർമാരുടെ വിദഗ്‌ധ സംഘം എത്തി

By Desk Reporter, Malabar News
MV-Jayarajan
Ajwa Travels

കണ്ണൂർ: കോവിഡ് ബാധിതനായ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനെ പരിശോധിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള വിദഗ്‌ധ സംഘമെത്തി. ക്രിട്ടിക്കൽ കെയർ വിദഗ്‌ധരായ ഡോ. അനിൽ സത്യദാസ്, ഡോ. സന്തോഷ് കുമാർ എന്നിവരാണ് എത്തിയത്‌. എംവി ജയരാജനെ വിദഗ്‌ധ പരിശോധനക്ക് വിധേയമാക്കും.

എംവി ജയരാജന്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. രക്‌തത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനാൽ സി പാപ്പ് വെന്റിലേറ്ററിന്റെ സഹായം തേടിയിരുന്നു.

കോവിഡിനൊപ്പം കടുത്ത ന്യുമോണിയയും പ്രമേഹവും ഉള്ളതാണ് അദ്ദേഹത്തിന്റെ ആരോഗ്യം വഷളാക്കിയത്. പരിയാരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്. ഒരാഴ്‌ച മുമ്പാണ് ജയരാജന് കോവിഡ് ബാധിച്ചത്.

National News:  കേന്ദ്ര ബജറ്റ് ദിനത്തിൽ പാർലമെന്റ് മാർച്ച്; പുതിയ നീക്കവുമായി കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE