‘ആൾക്കൂട്ടത്തിൽ ഒരുവൻ’ ഓഗസ്‌റ്റ്‌ 6ന് ഒടിടിയിൽ; കൊച്ചിചേരികളുടെ കഥപറയുന്ന ചിത്രം

By Siva Prasad, Special Correspondent (Film)
  • Follow author on
'Aalkoottathil Oruvan' Movie
Ajwa Travels

കൊച്ചിയിലെ ചേരികളിൽ നരകതുല്യമായ ജീവിക്കുന്ന മനുഷ്യരുടെ പകയുടേയും, പ്രതികാരത്തിന്റേയും പച്ചയായ കഥ പറയുന്നആൾക്കൂട്ടത്തിൽ ഒരുവൻ ഓഗസ്‌റ്റ്‌ 6ന് സിനിയ ഒടിടി വഴി റിലീസ് ചെയ്യും.

പ്രേക്ഷകശ്രദ്ധ നേടിയ ട്രെയിലർ, ചിത്രത്തിന്റെ ത്രില്ലർസ്വഭാവം വെളിപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ത്രില്ലർ ആസ്വാദകർ ചിത്രം സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ്ആൾക്കൂട്ടത്തിൽ ഒരുവൻ’ അണിയറപ്രവർത്തകർ.

'Aalkoottathil Oruvan' Movie

ഹൈസീസ് ഇന്റർനാഷണലിന്റെ ബാനറിൽ ഷജീർ കെഎസ് നിർമിച്ച് സൈനു ചാവക്കാടൻ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നവാഗതനായ പ്രദീപ് ബാബുവാണ് നായകനായി എത്തുന്നത്.

സാജു നവോദയ (പാഷാണം ഷാജി), സ്‌ഫടികം ജോർജ്, കിച്ചു ടെല്ലസ്, ബീറ്റോ ഡേവിസ്, സിനോജ് വർഗീസ്, സുബിൻ മഞ്ഞുമ്മൽ തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം ടോണി ലോയ്‌ഡ്‌, എഡിറ്റർ രഞ്‌ജിത് ആർ, കലാവിധാനം ഷെരിഫ് ചാവക്കാട്, മേക്കപ്പ് ബാബുലാൽ കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ രാജൻ ഫിലിപ്, മ്യൂസിക് ബിമൽ പങ്കജ്‌ & പ്രദീപ് ബാബു, ഒടിടി ഡിസ്ട്രിബ്യൂഷൻ ഹൈഹോപ്‌സ്‌ ഫിലിം ഫാക്‌ടറിയും വാർത്താ പ്രചരണം പി ശിവപ്രസാദുമാണ്.

Most Read: ബീഫുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ട ആക്രമണം; ബിജെപി മാപ്പ് പറയണമെന്ന് ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE