‘ആണും പെണ്ണും’ കാണാം ആമസോണ്‍ പ്രൈമില്‍; സ്ട്രീമിങ് നാളെമുതൽ

By Staff Reporter, Malabar News
aanum pennum Amazon prime release
Ajwa Travels

മലയാളം ആന്തോളജി ചിത്രമായ ‘ആണും പെണ്ണും’ ജൂണ്‍ 30ന് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിക്കും. ചിത്രം തിയേറ്റര്‍ റിലീസ് ആയിരുന്നെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പലർക്കും കാണാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ ചിത്രത്തിന്റെ ഒടിടി റിലീസിനായുള്ള കാത്തിരിപ്പിൽ ആയിരുന്നു പ്രേക്ഷകര്‍. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റ ടെലിവിഷന്‍ പ്രീമിയര്‍ നടന്നത്.

മൂന്ന് സ്‍ത്രീകള്‍, മൂന്ന് കഥകള്‍, മൂന്ന് കാലഘട്ടങ്ങള്‍, മൂന്ന് വികാരങ്ങള്‍ എന്നിവയാണ് ‘ആണ്ണും പെണ്ണും’ എന്ന ചിത്രം പറയുന്നത്. പ്രണയം, കാമം, ചതി എന്നിവയെ ആസ്‌പദമാക്കിയാണ് കഥകള്‍ ഒരുക്കിയിരിക്കുന്നത്.

ആന്തോളജിയിലെ ഉണ്ണി ആറിന്റെ തിരക്കഥയിൽ ആഷിഖ് അബു ഒരുക്കിയ ചിത്രത്തില്‍ റോഷന്‍ മാത്യു, ദര്‍ശന, നെടുമുടി വേണു കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. വേണു, ജയ് കെ എന്നിവരാണ് മറ്റ് രണ്ട് ചിത്രങ്ങളുടെ സംവിധായകര്‍. പാര്‍വ്വതി തിരുവോത്ത്, ആസിഫ് അലി എന്നിവരാണ് വേണുവിന്റെ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും വേണു തന്നെയാണ് ഒരുക്കിയത്. ജോജു ജോര്‍ജിനേയും സംയുക്‌ത മേനോനെയും ഇന്ദ്രജിത്തിനെയും അണിനിരത്തി ജയ് കെ സംവിധാനം ചെയ്‌ത ചിത്രത്തിന്റെ തിരക്കഥ സന്തോഷ് ഏച്ചിക്കാനത്തിന്റേതാണ്.

പികെ പ്രൈം പ്രൊഡക്ഷന്റെ ബാനറില്‍ സികെ പദ്‌മകുമാര്‍, എം ദിലീപ് കുമാര്‍ എന്നിവർ നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകർ ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന്‍ എന്നിവരാണ്. സൈജു ശ്രീധരന്‍, ബിനാ പോള്‍, ഭവന്‍ ശ്രീകുമാര്‍ എന്നിവരാണ് എഡിറ്റിംഗ് നിർവഹിച്ചത്. ചിത്രത്തിന് ഈണം പകർന്നിരിക്കുന്നത് ബിജിബാലും ഡോണ്‍ വിന്‍സെന്റുമാണ്.

Most Read: ലക്ഷദ്വീപ്; തീരത്തോട് ചേർന്നുള്ള വീടുകൾ പൊളിക്കാൻ നിർദ്ദേശം, സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE