‘ആരാധനാ ജീവനാഥാ’; പത്താം വളവിലെ പെരുന്നാൾ ഗാനം പുറത്ത്

By Film Desk, Malabar News
Ajwa Travels

സുരാജ് വെഞ്ഞാറമൂടിനെയും ഇന്ദ്രജിത്ത് സുകുമാരനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എം പദ്‌മകുമാർ ഒരുക്കുന്ന ത്രില്ലർ ചിത്രമാണ് ‘പത്താം വളവ്’. ഇപ്പോഴിതാ ചിത്രത്തിലെ പെരുന്നാൾ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

വിജയ് യേശുദാസും മെറിനും ചേർന്നാണ് ആലാപനം. ബികെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രഞ്‌ജിൻ രാജാണ്. മെയ് 13ന് ഈ ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രം തിയേറ്ററുകളിൽ എത്തും.

വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന, കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യുജിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ നേരത്തെ പുറത്തുവിട്ടിരുന്നു. പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്ന നിരവധി മൂഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ച ട്രെയ്‌ലറിലെ ഇന്ദ്രജിത്ത്, സുരജ് വെഞ്ഞാറംമൂട് എന്നിവരുടെ പ്രകടനം ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.

ബോളിവുഡ് നിര്‍ മാണ കമ്പനിയായ മുംബൈ മൂവി സ്‌റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ‘പത്താം വളവിനുണ്ട്’. അതിഥി രവിയും സ്വാസികയും നായികമാരാകുന്ന ചിത്രത്തിൽ ബേബി കൺമണി, അനീഷ് ജി മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു, നന്ദന്‍ ഉണ്ണി, ജയകൃഷ്‌ണന്‍, ഷാജു ശ്രീധര്‍, നിസ്‌താര്‍ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Most Read: ഹനുമാൻ ജയന്തിക്കിടെ സംഘർഷം; എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു, 15 പേർ കസ്‌റ്റഡിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE