ഹനുമാൻ ജയന്തിക്കിടെ സംഘർഷം; എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു, 15 പേർ കസ്‌റ്റഡിയിൽ

By Desk Reporter, Malabar News
Delhi Police lodges FIR, detains 15 after clashes during Hanuman Jayanti rally
Photo Courtesy: PTI
Ajwa Travels

ന്യൂഡെൽഹി: ശനിയാഴ്‌ച വൈകുന്നേരം വടക്കുപടിഞ്ഞാറൻ ഡെൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ ഉണ്ടായ സംഘർഷത്തിൽ പോലീസ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു. പതിനഞ്ചോളം പേരെ ചോദ്യം ചെയ്യുന്നതിനായി കസ്‌റ്റഡിയിലെടുത്തു.

സംഭവത്തിൽ ആകെ ഏഴ് പേർക്ക് പരിക്കേറ്റു. ഇതിൽ ആറ് പോലീസുകാരും ഒരു സിവിലിയനും ഉൾപ്പെടുന്നു. പരിക്കേറ്റവരെ ബാബു ജഗ്‌ജീവൻ റാം മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹനുമാൻ ജയന്തി ആഘോഷത്തിനിടെയാണ് സംഘർഷം നടന്നത്. ശനിയാഴ്‌ച വൈകിട്ട് ആറോടെയുണ്ടായ അക്രമത്തിൽ കല്ലേറുണ്ടായതായും ചില വാഹനങ്ങൾ കത്തിച്ചതായും പോലീസ് അറിയിച്ചു. സ്‌ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ മേഖലയിൽ സുരക്ഷാ ഉദ്യോഗസ്‌ഥരെ വിന്യസിച്ചു.

സംഭവത്തിലെ മുഖ്യപ്രതികളെ കണ്ടെത്തുന്നതിനായി ഡെൽഹി പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. വീടുകളുടെ മേൽക്കൂരയിൽ കല്ലുകൾ സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാൻ ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്.

Most Read:  നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ റിപ്പോർട് നാളെ കൈമാറും; കൂടുതല്‍ സമയം ആവശ്യപ്പെടാൻ ക്രൈം ബ്രാഞ്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE