‘ആർക്കറിയാം’ നാളെ മുതൽ നീസ്ട്രീമിൽ; ഒടിടി റിലീസ് പ്രഖ്യാപിച്ചു

By Staff Reporter, Malabar News
aarkkariyam movie
Ajwa Travels

പ്രമുഖ ഛായാഗ്രഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്‌ത ‘ആര്‍ക്കറിയാം’ എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ബിജു മേനോന്‍, പാര്‍വ്വതി തിരുവോത്ത്, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം നീസ്ട്രീം എന്ന പ്ളാറ്റ്‌ഫോമിലൂടെയാണ് പ്രേക്ഷകർക്കരികിലേക്ക് എത്തുന്നത്. മെയ് 17 തിങ്കളാഴ്‌ച മുതൽ പ്രദര്‍ശനം ആരംഭിക്കുമെന്ന് നീസ്ട്രീമിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.

ഏപ്രില്‍ ഒന്നിനാണ് ‘ആര്‍ക്കറിയാം’ തിയേറ്ററില്‍ റിലീസ് ചെയ്‌തത്‌. എന്നാൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ തിയേറ്ററുകള്‍ അടച്ചത് തിരിച്ചടിയായി. എന്നാലിപ്പോഴിതാ ഒടിടി റിലീസിലൂടെ, ഇതുവരെ ചിത്രം കാണാത്തവര്‍ക്കും കാണാന്‍ അവസരം ലഭിക്കുകയാണ്. നേരത്തെ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ’ എന്ന ചിത്രവും നിസ്ട്രീമിലെ റിലീസ് ചെയ്‌തിരുന്നു.

സൈജു കുറുപ്പ്, ആര്യ സലീം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ആഷിഖ് അബുവിന്റെ ഓപിഎം ഡ്രീം മില്ലും സന്തോഷ് കുരുവിളയുടെ മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് നിര്‍മിച്ചത്.

സംവിധായകൻ സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. ജി ശ്രീനിവാസ് റെഡ്ഢി ഛായാഗ്രഹണം നിവഹിച്ച ചിത്രത്തിന്റെ എഡിറ്റർ മഹേഷ് നാരായണനാണ്. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പ്രശസ്‌തനായ സംഗീതകാരൻ സഞ്‌ജയ് ദിവേച്ഛയാണ് ചിത്രത്തിനായി പശ്‌ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്.

Read Also: ചെല്‍സിയെ തകര്‍ത്ത് എഫ്എ കപ്പിൽ മുത്തമിട്ട് ലെസ്‌റ്റര്‍ സിറ്റി; ചരിത്രനേട്ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE