ചെല്‍സിയെ തകര്‍ത്ത് എഫ്എ കപ്പിൽ മുത്തമിട്ട് ലെസ്‌റ്റര്‍ സിറ്റി; ചരിത്രനേട്ടം

By Staff Reporter, Malabar News
fa cup_leicester city
Ajwa Travels

ലെസ്‌റ്റര്‍: എഫ്എ കപ്പില്‍ ചരിത്രം കുറിച്ച് ലെസ്‌റ്റര്‍ സിറ്റി. ഫൈനലിൽ ചെല്‍സിയെ തറപറ്റിച്ച് ലെസ്‌റ്റര്‍ സിറ്റി ചരിത്രത്തില്‍ ആദ്യമായി എഫ്എ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലെസ്‌റ്റര്‍ സിറ്റിയുടെ ചരിത്ര വിജയം.

2016ല്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയ ശേഷമുള്ള ക്ളബ്ബിന്റെ ആദ്യ കിരീടം കൂടിയാണ് ലെസ്‌റ്ററിൽ പിറന്നത്. കളിയുടെ അവസാന നിമിഷം വരെ ചെല്‍സി പൊരുതിയെങ്കിലും ലെസ്‌റ്റര്‍ സിറ്റിയെ മറികടക്കാനായില്ല.

ചെല്‍സി തന്നെയാണ് മികച്ച രീതിയില്‍ മൽസരത്തിന് തുടക്കമിട്ടത്. എന്നാല്‍ ലെസ്‌റ്റർ സിറ്റി താരങ്ങളുടെ മികച്ച ടീം വര്‍ക്കിൽ ചെൽസിയുടെ അടിപതറി. രണ്ടാം പകുതിയിൽ ആയിരുന്നു ലെസ്‌റ്റര്‍ സിറ്റിയുടെ ഗോള്‍ പിറന്നത്. 63ആം മിനിറ്റില്‍ യൂറി ടൈലമന്‍സാണ് ലെസ്‌റ്ററിന്റെ വിജയഗോള്‍ നേടിയത്. മൽസരത്തിലുടനീളം ചെൽസി ആക്രമണം തുടർന്നെങ്കിലും മറുപടി ഗോൾ കണ്ടെത്താനായില്ല.

Read Also: മരണസംഖ്യയും രോഗബാധിതരും വർധിക്കും; കോവിഡ് ഇക്കൊല്ലം കൂടുതൽ അപകടം വിതയ്‌ക്കുമെന്ന് ഡബ്ള്യുഎച്ച്ഒ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE