ഇസ്രയേലിൽ വിദേശ യാത്രക്കാർക്ക് സമ്പൂർണ വിലക്ക്

By Staff Reporter, Malabar News
israel-covid
Ajwa Travels

ടെൽ അവീവ്: വിദേശികൾ രാജ്യത്തേക്ക് വരുന്നതിന് സമ്പൂർണ വിലക്കേർപ്പെടുത്തി ഇസ്രയേൽ. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ഒമൈക്രോൺ രാജ്യത്ത് റിപ്പോർട് ചെയ്‌തതിനെ തുടർന്നാണ് ഇസ്രയേൽ 14 ദിവസത്തേക്ക് വിദേശികൾക്ക് വിലക്കേർപ്പെടുത്തിയത്. ഞായറാഴ്‌ച അർധരാത്രി മുതലാണ് വിലക്ക് നിലവിൽ വരിക.

നിലവിൽ ഒരാൾക്കാണ് രാജ്യത്ത് ഒമിക്രോൺ കോവിഡ് വകഭേദം റിപ്പോർട് ചെയ്‌തിരിക്കുന്നത്. രാജ്യത്തുള്ള 50 ആഫ്രിക്കൻ പൗരൻമാരെ ഇസ്രായേൽ റെഡ്‌ലിസ്‌റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് രോഗികളുടെ നിരീക്ഷണ ചുമതല സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിന് നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇസ്രയേലി ഇതര യാത്രികർക്ക് വിലക്ക് ഏർപ്പെടുത്തിയതിന് പുറമെ പൗരൻമാർക്ക് പുതിയ ക്വാറന്റെയ്ൻ നയവും പ്രഖ്യാപിച്ചു.

വാക്‌സിൻ സ്വീകരിച്ചവർക്ക് മൂന്ന് ദിവസത്തെ ക്വാറന്റെയ്‌നും അല്ലാത്തവർക്ക് ഏഴ് ദിവസത്തെ ക്വാറന്റെയ്‌നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒമൈക്രോൺ വ്യാപനത്തെ തുടർന്ന് നിരവധി രാജ്യങ്ങൾ ദക്ഷിണാഫ്രിക്കൻ യാത്രികർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. അതേസമയം പെട്ടെന്നുള്ള യാത്രാ വിലക്കുകൾ പ്രഖ്യാപിക്കുന്ന രാജ്യങ്ങൾക്കെതിരെ ലോകാരോഗ്യ സംഘടന രംഗത്തെത്തി. നടപടി അശാസ്‌ത്രീയമാണെന്ന് ലോകാരോഗ്യ സംഘടന കുറ്റപ്പെടുത്തി.

Read Also: സിഐയെ പ്രതിക്കൂട്ടിലാക്കി എഫ്ഐആർ; മോഫിയയോട് സുധീർ കയർത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE