തൃക്കളത്തൂരിലെ വാഹനാപകടം; ചികിൽസയിലിരുന്ന യുവാവും മരിച്ചു

By Trainee Reporter, Malabar News
Representational Image
Ajwa Travels

മൂവാറ്റുപുഴ: കോലഞ്ചേരി തൃക്കളത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന അമർനാഥ് ആർ പിള്ളയാണ് (20) മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.

കാർ യാത്രക്കാരായിരുന്ന തൊടുപുഴ പുറപ്പുഴ സ്വദേശികളായ ആദിത്യൻ, വിഷ്‌ണു, അരുൺ ബാബു എന്നിവർ അപകടത്തിൽ തത്ക്ഷണം മരിച്ചിരുന്നു. ബെംഗളൂരിൽ നിന്ന് കാറിൽ നാട്ടിലേക്ക് വരികയായിരുന്ന അമർനാഥും മൂന്ന് ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാർ ഇന്നലെ പുലർച്ചെ തൃക്കളത്തൂരിൽ വെച്ചാണ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം നടന്നത്.

തുടർന്ന് അമർനാഥിനെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആദിത്യന്റെയും അമർനാഥിന്റെയും മാതൃസഹോദരിയുടെ മക്കളാണ് വിഷ്‌ണുവും അരുൺ ബാബുവും.

Read Also: കോവിഡ് ഇന്ത്യ: 30,941 രോഗബാധിതർ, 36,275 രോഗമുക്‌തി, 350 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE