200 അടി താഴ്‌ചയിലേക്ക് ലോറി മറിഞ്ഞു; പരിക്കേറ്റ ഡ്രൈവർ ചികിൽസയിൽ

By Team Member, Malabar News
accident
Representational image
Ajwa Travels

പാലക്കാട് : ജില്ലയിൽ പൊള്ളാച്ചി റോഡിൽ ആളിയാർ കാണ്ടൂർ കനാലിനു സമീപം 200 അടി താഴ്‌ചയിലേക്ക് ലോറി മറിഞ്ഞു. പാറയും മണലും കയറ്റി വാൽപ്പാറ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ലോറി ഡ്രൈവറുടെ തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അപകടം നടന്നതിന് പിന്നാലെ നാട്ടുകാർ ചേർന്ന് ഡ്രൈവറെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ നിലവിൽ ചികിൽസയിൽ തുടരുകയാണ്. കൂടാതെ അപകടവിവരം അറിഞ്ഞ് സ്‌ഥലത്തെത്തിയ ആളിയാർ പോലീസ് അപകട കാരണം അന്വേഷിച്ചു വരികയാണെന്ന് സിഐ മഹേശ്വരി വ്യക്‌തമാക്കി.

Read also : കോവിഡിന്റെ ഉറവിടം; ഈ മാസം പകുതിയോടെ റിപ്പോര്‍ട് പുറത്തുവിടുമെന്ന് ഡബ്‌ള്യുഎച്ച്ഒ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE