വെള്ളൂരിൽ കോവിഡ് രോഗികൾക്കായി താമസ സൗകര്യമൊരുക്കി

By Staff Reporter, Malabar News
covid center
Representational Image
Ajwa Travels

വെള്ളൂർ: പയ്യന്നൂർ നഗരസഭ വെള്ളൂരിൽ പണി കഴിപ്പിച്ച വനിതാ വ്യായാമ പരിശീലന കേന്ദ്രം കോവിഡ് രോഗബാധിതർക്ക് താമസ യോഗ്യമാക്കി വാർഡ് വികസന സമിതി. വീടുകളിൽ ക്വാറന്റെയ്നിൽ കഴിയാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന കോവിഡ് ബാധിതർക്ക് താമസിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഒരു ഹാളും രണ്ട് ചെറിയ മുറികളും മൂന്ന് ശുചി മുറികളുമാണ് കെട്ടിടത്തിൽ ഉള്ളത്. വീടുകളിൽ ക്വാറന്റെയ്ൻ സൗകര്യങ്ങൾ ഇല്ലാത്തവർ കെട്ടിടം ഉപയോഗപ്പെടുത്തണമെന്ന് വാർഡ് കൗൺസിലർ ഇ കരുണാകരൻ പറഞ്ഞു.

കഴിഞ്ഞ ഒക്‌ടോബറിലാണ് കെട്ടിടം ഉൽഘാടനം ചെയ്‌തത്‌. എന്നാൽ കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ ഇതുവരെ പരിശീലനം തുടങ്ങിയിരുന്നില്ല. അതേസമയം കെട്ടിടത്തിൽ വൈദ്യുതിയും വെള്ളവും എത്തിക്കാനുള്ള പ്രവർത്തനവും ആവശ്യമായ അനുബന്ധ സൗകര്യങ്ങളും നാട്ടുകാരുടെ സഹായത്തോടു കൂടി പൂർത്തീകരിച്ചതായും കൗൺസിലർ അറിയിച്ചു.

നിലവിൽ പത്ത് കിടക്കകൾ ഇവിടെ സജ്‌ജമാക്കിയിട്ടുണ്ട്. രോഗികൾക്കുള്ള ഭക്ഷണവും ഇവിടെ തന്നെ സജ്‌ജമാക്കും. നഗരസഭാ ചെയർപേഴ്‌സൺ കെവി ലളിത, ആരോഗ്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജിത, വി കുഞ്ഞികൃഷ്‌ണൻ എന്നിവർ കെട്ടിടം സന്ദർശിച്ചു.

Malabar News: ട്രിപ്പിൾ ലോക്ക്ഡൗണിലും ടിപിആർ കുറയുന്നില്ല; മലപ്പുറത്ത് നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്ന് കളക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE