മദ്യപിച്ചെന്ന് ആരോപണം; യുവാവിന് ഹോം ഗാർഡിന്റെ ക്രൂര മർദ്ദനം

By Trainee Reporter, Malabar News
malappuram news
Home Guard Attack
Ajwa Travels

മലപ്പുറം: മദ്യപിച്ചെന്നാരോപിച്ച് യുവാവിന് ഹോം ഗാർഡിന്റെ ക്രൂര മർദ്ദനം. നിലമ്പൂരിലാണ് സംഭവം. ഹോം ഗാർഡ് സെയ്‌തലവി യുവാവിനെ നടുറോഡിൽ വെച്ചാണ് ക്രൂരമായി മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് സെയ്‌തലവിയെ സർവീസിൽ നിന്ന് മാറ്റി നിർത്തിയതായി നിലമ്പൂർ എസ്എച്ച്ഒ അറിയിച്ചു.

മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് യുവാവിനെ ക്രൂരമായി മർദ്ദിച്ചത്.  നടുറോഡിൽ വെച്ച് യുവാവിനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹോം ഗാർഡിന്റെ അടികൊണ്ട് നിലത്തു വീണ യുവാവിന്റെ മുഖത്ത് വീണ്ടും വീണ്ടും സെയ്‌തലവി ആഞ്ഞടിക്കുന്നതായാണ് ദൃശ്യങ്ങൾ വ്യക്‌തമാക്കുന്നത്‌. യുവാവ് എഴുന്നേറ്റ് പോകാൻ ശ്രമിക്കുമ്പോൾ സെയ്‌തലവി യുവാവിന്റെ തലക്ക് പിന്നിലായി ശക്‌തമായി അടിക്കുന്നതും ദൃശ്യത്തിൽ ഉണ്ട്.

Read Also: അഭിഭാഷകയായി ആൾമാറാട്ടം; മുൻ‌കൂർ ജാമ്യാപേക്ഷയുമായി സെസി സേവ്യർ ഹൈക്കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE