നടിയെ ആക്രമിച്ച കേസ്; മഞ്‌ജു വാര്യറുടെ മൊഴി രേഖപ്പെടുത്തി

By News Bureau, Malabar News
manju warrier
Ajwa Travels

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചലച്ചിത്ര താരം മഞ്‌ജു വാര്യരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം നഗരത്തിലെ ഹോട്ടലിൽ വച്ചാണ് മൊഴി എടുത്തത്.

തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഓഡിയോ സന്ദേശങ്ങളിലെ ശബ്‌ദം തിരിച്ചറിയുകയായിരുന്നു ലക്ഷ്യം.

അതേസമയം കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവനെ നാളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്ര കുമാറിനൊപ്പം ഇരുത്തിയാണ് കാവ്യയെ അന്വേഷണ സംഘം ചോദ്യം ചെയ്യുക. കാവ്യയെ ചോദ്യം ചെയ്യുന്നതിലൂടെ കേസിൽ നിർണായക തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

ചോദ്യം ചെയ്യലിനായി ആലുവയിൽ കാവ്യക്ക് സൗകര്യമുള്ള സ്‌ഥലത്ത് ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സുരാജിന്റെ ഫോണില്‍ നിന്നും ലഭിച്ച ഓഡിയോ ക്ളിപ്പിന്റെ അടിസ്‌ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. കാവ്യക്കെതിരായ ഓഡിയോ ക്ളിപ്പുകള്‍ ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കുകയും ചെയ്‌തിരുന്നു.

Most Read: ബാങ്ക് വായ്‌പാ തട്ടിപ്പ് കേസ്; അറ്റ്ലസ് രാമചന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുക്കൾ കണ്ടുകെട്ടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE