നടിയെ ആക്രമിച്ച കേസ്; കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ അനുമതി

By News Bureau, Malabar News
Ajwa Travels

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി നൽകി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ പുരോഗതി ക്രൈം ബ്രാഞ്ച് മറ്റന്നാള്‍ കോടതിയെ അറിയിക്കും.

കാവ്യാമാധവന്‍ ഉള്‍പ്പടെ ദിലീപിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ കഴിയാത്ത സാഹചര്യം അന്വേഷണ സംഘം കോടതിയെ അറിയിക്കും.

അതേസമയം ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ അപേക്ഷയും വിചാരണക്കോടതി മറ്റന്നാള്‍ പരിഗണിക്കും.

ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറെന്ന് അനൂപും സുരാജും ക്രൈം ബ്രാഞ്ചിനെ അറിയിച്ചു. ഏത് ദിവസവും ഹാജരാകാന്‍ തയ്യാറാണെന്നും സ്‌ഥലത്തില്ലാതിരുന്നതിനാലാണ് നോട്ടീസ് കൈപ്പറ്റാന്‍ കഴിയാതിരുന്നതെന്നും അറിയിച്ചു.

Most Read: വാഗ്‌ദാനം നിറവേറ്റി എഎപി; പഞ്ചാബില്‍ ജൂലായ് മുതല്‍ എല്ലാവര്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE