അദാനി ഗ്രൂപ്പ് അലൂമിനിയം ഉൽപാദന മേഖലയിലേക്ക് കടക്കുന്നു

By Staff Reporter, Malabar News
adani-group-companies
Ajwa Travels

മുംബൈ: ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് രാജ്യത്തെ അലൂമിനിയം റിഫൈനറി, അലുമിനിയം ഉരുക്കുശാല എന്നിവ സ്‌ഥാപിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാൻ ഒരുങ്ങുന്നു. നിലവിൽ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വൈദ്യുതി, ഗ്യാസ് വിതരണം തുടങ്ങിയ മേഖലകളിൽ സാന്നിധ്യമുള്ള കമ്പനി രാജ്യത്ത് തങ്ങളുടെ സ്വാധീനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം ആരംഭിച്ചത്.

മുന്ദ്ര അലൂമിനിയം ലിമിറ്റഡുമായി ചേർന്നാവും കമ്പനി പ്രവർത്തനം ആരംഭിക്കുക.  ഇതിനായി ഒരു ലക്ഷം രൂപയുടെ അംഗീകൃത ഓഹരി മൂലധനം അടച്ചിട്ടുണ്ടെന്ന് കമ്പനി എക്‌സ്ചേഞ്ച്‌ ഫയലിംഗിൽ അറിയിച്ചിട്ടുണ്ട്. കമ്പനി ഗുജറാത്ത് ആസ്‌ഥാനമായി പ്രവർത്തിക്കും എന്നാണ് റിപ്പോർട്ടുകൾ. ഈ വർഷമാദ്യം രാജ്യത്തെ സിമന്റ് നിർമാണ മേഖലയിലേക്കു കൂടി അദാനി ഗ്രൂപ്പ് കാലെടുത്ത് വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അലൂമിനിയം മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നത്.

Read Also: ആലപ്പുഴയിലെ കൊലപാതങ്ങൾ; ശക്‌തമായി അപലപിച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE