കാബൂൾ: വ്യോമാക്രമണത്തിൽ 81 ഭീകരവാദികളെ കൊലപ്പെടുത്തിയെന്ന് അഫ്ഗാൻ സൈന്യം. ബാൾഖ് പ്രവിശ്യയിലാണ് സൈന്യം യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ഭീകരർക്ക് നേരെ ആക്രമണം നടത്തിയതെന്ന് സൈനിക വൃത്തങ്ങൾ പ്രസ്താവനയിലൂടെ അറിയിച്ചു.
43 ഭീകരർക്ക് പരിക്കേറ്റതായാണ് വിവരം. ഭീകരവാദികളുടെ ആയുധങ്ങളും രണ്ട് ഡസൻ വാഹനങ്ങളും നശിപ്പിച്ചെന്നും സൈന്യം അറിയിച്ചു. അഫ്ഗാനിൽ സൈന്യവും താലിബാനും തമ്മിൽ പോരാട്ടം തുടരുകയാണ്. അഫ്കാനിലെ ഇരുനൂറ് ജില്ലകൾ പിടിച്ചെടുത്തെന്നാണ് താലിബാന്റെ അവകാശ വാദം.
Also Read: പെഗാസസ്; ഹിരോഷിമയിലെ അണുബോംബിന് സമമെന്ന് സഞ്ജയ് റാവത്ത്