തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം; വയനാട്ടിൽ വീണ്ടും മാവോയിസ്‌റ്റ്‌ പോസ്‌റ്റർ

By Team Member, Malabar News
maoist in wayanad
Representational image
Ajwa Travels

വയനാട് : ജില്ലയിൽ വീണ്ടും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സിപിഐ മാവോയിസ്‌റ്റുകളുടെ പോസ്‌റ്ററുകൾ. തൊണ്ടർനാട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ മട്ടിലയം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും പരിസരത്തുമാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പോസ്‌റ്ററുകളിൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുവാനും, കർഷകരെയും ജനങ്ങളെയും വഞ്ചിക്കുന്ന രാഷ്‌ട്രീയ പാർട്ടികളെ ബഹിഷ്‌കരിക്കുവാനും ആവശ്യപ്പെടുന്നുണ്ട്.

ഒപ്പം തന്നെ തൊണ്ടർനാട് പ്രദേശത്തുള്ള 3 വ്യക്‌തികളെ പറ്റിയും പോസ്‌റ്ററുകളിൽ പരാമർശിച്ചിട്ടുണ്ട്. ഇന്നലെ രാവിലെയാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ചുവരുകളിലും പരിസരത്തും പതിച്ച നിലയിൽ പോസ്‌റ്ററുകൾ കണ്ടെത്തിയത്. കോൺഗ്രസിന്റെയും, സിപിഎമ്മിന്റെയും നിലപാടുകളിലൂടെ ഫാസിസത്തെ മെരുക്കാൻ കഴിയില്ലെന്നും, അതിനാൽ തന്നെ തിരഞ്ഞെടുപ്പുകൾ ബഹിഷ്‌കരിക്കണമെന്നും ചില പോസ്‌റ്ററുകളിൽ വ്യക്‌തമാക്കിയിട്ടുണ്ട്‌. പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ തൊണ്ടർനാട് പോലീസ് സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Read also : അരിയും കിറ്റും മുടക്കാൻ പ്രതിപക്ഷം; ബിജെപിക്കുള്ള വാതിൽ തുറക്കുകയാണെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE