അഫ്‌ഗാനിൽ നിന്ന് വ്യോമസേന വിമാനം ഇന്ത്യയിലേക്ക്; നിരവധി പേർ കുടുങ്ങി

By News Desk, Malabar News
Ajwa Travels

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി വ്യോമസേന വിമാനം പുറപ്പെട്ടു. 85 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്. വ്യോമസേനയുടെ സി- 130ജെ വിമാനമാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. താജിക്കിസ്‌ഥാനിൽ ഇറങ്ങി ഇന്ധനം നിറച്ച ശേഷമായിരുന്നു പുറപ്പെടൽ.

അതേസമയം, ഹമീദ് കർസായി വിമാനത്താവളത്തിന് പുറത്ത് 280ഓളം ഇന്ത്യക്കാർ വാഹനങ്ങളിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിലേക്ക് മടങ്ങാൻ എത്തിയ ഇവർക്ക് വിമാനത്താവളത്തിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചില്ല. ഇന്നലെ രാത്രി മുതൽ ഇവർ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങി കിടക്കുകയാണ്. മലയാളികൾ ഉൾപ്പടെ ഈ സംഘത്തിലുണ്ടെന്നാണ് വിവരം.

കാബൂളിലെ വിവിധ ഹോട്ടലുകളിൽ താമസിച്ചിരുന്ന ഇന്ത്യക്കാരെ ഇന്നലെ രാത്രിയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നാല് ബസുകളിലും കാറുകളിലുമായി വിമാനത്താവളത്തിന് അടുത്ത് എത്തിച്ചത്. നിലവിൽ കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിന്റെ പൂർണ ചുമതല യുഎസ്‌ സേനയ്‌ക്കാണ്.

ഇന്ത്യക്കാർക്ക് വിമാനത്താവളത്തിലേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുകയാണ് അമേരിക്ക. പ്രശ്‌നം പരിഹരിക്കുന്നതിന് ശക്‌തമായ ഇടപെടലുകൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തിവരികയാണ്.

Also Read: ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE