‘അജഗജാന്തരം’ ഒരുങ്ങുന്നു; ചിത്രം മെയ് 28 മുതൽ പ്രേക്ഷകർക്ക് മുന്നിലേക്ക്

By Team Member, Malabar News
ajagajantharam
Representational image
Ajwa Travels

‘സ്വാതന്ത്ര്യം അർധരാത്രിയിൽ’ എന്ന ചിത്രത്തിന് ശേഷം ആന്റണി വർഗീസും(പെപ്പെ) ടിനു പാപ്പച്ചനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അജഗജാന്തരം’. ചിത്രം മെയ് 28ആം തീയതി പ്രദർശനത്തിനെത്തുമെന്ന് അണിയറ പ്രവർത്തകർ വ്യക്‌തമാക്കി. ഉൽസവപ്പറമ്പിലേക്ക്‌ ഒരു ആനയും പാപ്പാനും എത്തുന്നതും തുടർന്ന് 24 മണിക്കൂറിനുള്ളിൽ അവിടെ നടക്കുന്ന ആകാംക്ഷ നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ആക്ഷൻ രംഗങ്ങൾക്ക് ചിത്രത്തിൽ പ്രാധാന്യം നൽകുന്നുണ്ട്. കൂടാതെ ആന്റണി വർഗീസ് നായകനായെത്തുന്ന ആദ്യ ബിഗ് ബഡ്‌ജറ്റ്‌ ചിത്രമെന്ന പ്രത്യേകതയും അജഗന്തരത്തിനുണ്ട്. ആന്റണി വർഗീസിനൊപ്പം ചിത്രത്തിൽ അർജുൻ അശോകനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരജ്‌ഞിനി തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് കിച്ചു ടെല്ലസും, വിനോദ് വിശ്വവും ചേർന്നാണ്. ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ഷമീർ മുഹമ്മദ് എഡിറ്റിംഗും, ജസ്‌റ്റിൻ വർഗീസ് സംഗീതവും നിർവഹിക്കുന്നു.

Read also : ‘കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട്’; മമ്മൂട്ടി ചിത്രം വൺ ട്രെയ്‌ലർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE