‘അല്‍ കറാമ’ തുടങ്ങുക ശ്രീനാഥ് ഭാസിയുടെ സ്‌കൈ ഡൈവിങ്ങിലൂടെ; വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍

By Staff Reporter, Malabar News
Sreenath Bhasi_malabar news
ശ്രീനാഥ് ഭാസി
Ajwa Travels

ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ്, സുധി കോപ്പ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെഫി മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘അല്‍ കറാമ‘യുടെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത്. ചിത്രം ശ്രീനാഥ് ഭാസിയുടെ സ്‌കൈ ഡൈവിങ് സീനിലൂടെയാണ് ആരംഭിക്കുന്നതെന്ന് സംവിധായകന്‍ അറിയിച്ചു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു റെഫി മുഹമ്മദ് ഇക്കാര്യം പങ്കുവെച്ചത്.

സ്‌കൈ ഡൈവിങ് സീന്‍ ശ്രീനാഥ് ഭാസി തന്നെയാണ് ചെയ്യുകയെന്ന് സംവിധായകന്‍ വ്യക്‌തമാക്കി. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ദുബായിയാണ്. ജുമെയ്റയിലായിരിക്കും സ്‌കൈ ഡൈവിങ്ങിന്റെ ചിത്രീകരണം നടക്കുക. അതിനായ് ഛായാഗ്രഹകനും ക്രൂവിനും ഫ്‌ളൈറ്റ് ബുക്ക് ചെയ്‌തിട്ടുണ്ടെന്നും റെഫി പറഞ്ഞു.

ഡിസംബര്‍ 21 മൂതല്‍ 31 വരെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക. ദുബായിയിലെ ക്രിസ്മസ് പുതുവര്‍ഷ സീനുകള്‍ക്കായി ആണ് ആ സമയം തിരഞ്ഞെടുത്താതെന്നും റെഫി മുഹമ്മദ് വ്യക്‌തമാക്കി. ബോളിവുഡ് താരമായ സുമീത ബജാജാണ് ചിത്രത്തില്‍ നായികയായി എത്തുക. സിദ്ദിഖ്, സുനില്‍ സുഗദ, ജാഫര്‍ ഇടുക്കി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചിത്രീകരണം നടക്കുക. ദുബായ്, അല്‍ കരാമാ, ജുമേരിയ എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍. ഷാര്‍ജ, റാസല്‍ഗൈമ എന്നിവടങ്ങളില്‍ ഡിസംബര്‍ 10ന് മുന്‍പ് തന്നെ ചിത്രീകരണം നടക്കുമെന്നും സംവിധായകന്‍ പറഞ്ഞു.

Read Also: പിഎസ്ജിക്കായി 100 ഗോളുകള്‍ നേടി എംബാപ്പെ; നേട്ടം കൈവരിക്കുന്ന നാലാമത്തെ താരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE