അലി അക്ബറിന്റെ ‘1921 പുഴ മുതൽ പുഴ വരെ’; ട്രെയ്‌ലർ പുറത്ത്

By Trainee Reporter, Malabar News
Ajwa Travels

അലി അക്‌ബർ സംവിധാനം ചെയ്യുന്ന ‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജനങ്ങളിൽ നിന്നും പണം സ്വീകരിച്ച് നിർമിക്കുന്ന ചിത്രമാണ് ഇത്. ട്രെയ്‌ലറിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. സീരിയലിന്റെ സ്വഭാവം പ്രകടിപ്പിക്കുന്ന ട്രെയ്‌ലറാണ് ചിത്രത്തിന്റേതെന്ന് അഭിപ്രായം ഉയരുന്നുണ്ട്.

മലബാർ കലാപത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ തലൈവാസൽ വിജയ് പ്രധാന വേഷത്തിലെത്തുന്നു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയാണ് തലൈവാസൽ വിജയ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിലെ ഭാഗങ്ങൾ കൂട്ടിച്ചേർത്താണ് ട്രെയ്‌ലർ പുറത്തിറക്കിയിരിക്കുന്നത്. വയനാട് ജില്ലയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ജോയ് മാത്യു, ആർഎൽവി രാമകൃഷ്‌ണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

Read also: സസ്‌പെൻസ് നിറച്ച് ‘ലാൽബാഗ്’ ടീസർ; റിലീസ് മേയ് 28ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE