ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് നിരോധനം ഏർപ്പെടുത്തി പാകിസ്‌ഥാൻ

By Team Member, Malabar News
All Imported Cars Ban In Pakistan Said Prime Minister Shehbaz Sharif
Ajwa Travels

ഇസ്‌ലാമാബാദ്: രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന എല്ലാ കാറുകൾക്കും നിരോധനം ഏർപ്പെടുത്തി പാകിസ്‌ഥാൻ. കാറുകൾക്ക് പുറമെ മൊബെെൽ ഫോണുകൾ, ​ഗൃഹോപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങി അത്യാവശ്യമല്ലാത്ത വസ്‌തുക്കൾക്കും നിരോധനം ബാധകമാണ്. പാകിസ്‌ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌.

വെല്ലുവിളി നേരിടുന്ന സാമ്പത്തികമേഖലയെ പുനരുജ്‌ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാ​ഗമായാണ് നിരോധനം ഏർപ്പെടുത്തുന്നതെന്നാണ് അദ്ദേഹം വ്യക്‌തമാക്കിയത്‌. സമ്പന്നമായ ഓട്ടോമൊബെെൽ വ്യവസായമല്ല പാകിസ്‌ഥാന്റേത്. പാകിസ്‌ഥാൻ കൂടുതലായും ആശ്രയിക്കുന്നത് ഇറക്കുമതി വാഹനങ്ങളെയാണ്. 2021 ധനവർഷത്തിലെ ആദ്യപാദത്തിൽ പാകിസ്‌ഥാനിൽ ഇറക്കുമതി വാഹനങ്ങൾ 158 ശതമാനം വളർച്ച നേടിയിരുന്നു. ഈ സമയത്താണ് ഇപ്പോൾ നിരോധനം ഏർപ്പെടുത്തുന്നത്.

Read also: അറസ്‌റ്റിന്‌ നീക്കം; പിസി ജോർജിനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE