പുതിയ രാഷ്‌ട്രീയ പാർട്ടിയുമായി അമരീന്ദർ സിംഗ്

By Staff Reporter, Malabar News
amarinder
Amarinder Singh
Ajwa Travels

ന്യൂഡെൽഹി: പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ച് ക്യാപ്റ്റൻ അമരീന്ദർ സിംഗ്. പാർട്ടിയുടെ പേരും ചിഹ്‌നവും ഉടൻ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടി ചിഹ്‌നം അംഗീകരിക്കാൻ കാത്തിരിക്കുകയാണെന്നും അമരീന്ദർ സിംഗ് പറഞ്ഞു. ബിജെപിയുമായി സഖ്യം ഉണ്ടാക്കുമെന്ന് പറഞ്ഞിട്ടില്ല. സീറ്റ് ധാരണയ്‌ക്ക് തയ്യാറെന്നാണ് പറഞ്ഞത്.

നിരവധി കോൺഗ്രസ് നേതാക്കൾ താനുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അവർ പുതിയ പാർട്ടിയിൽ എത്തുമെന്നും അമരീന്ദർ സിംഗ് ആത്‌മവിശ്വാസം പ്രകടിപ്പിച്ചു. താൻ ഒറ്റക്കല്ലെന്ന് അമരീന്ദർ സിംഗ്‌ പററഞ്ഞു. 117 നിയമസഭ സീറ്റുകളിലും തന്റെ പാർട്ടിക്ക് സ്‌ഥാനാർഥികൾ ഉണ്ടാകും. നവ്‌ജ്യോത് സിംഗ് സിദ്ദു എവിടെ മൽസരിച്ചാലും, നേരിടുമെന്നും അമരീന്ദർ സിംഗ് വ്യക്‌തമാക്കി.

Read Also: നഗരസഭ നികുതി വെട്ടിപ്പ്; പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE