ഹിമാലയൻ യാത്രാ വിവരണവുമായി ആന്റണി വർഗ്ഗീസ്; ‘വാബി-സാബി’ പുറത്തിറങ്ങി

By Trainee Reporter, Malabar News
Ajwa Travels

മലയാളത്തിന്റെ യുവതാരം ആന്റണി വർഗ്ഗീസും കൂട്ടരും നടത്തിയ ഹിമാചൽ യാത്രാ വിവരണവുമായി എത്തിയ “വാബി-സാബി” ആദ്യ എപ്പിസോഡ് പുറത്തിറങ്ങി. ക്രിയേറ്റീവ് ഡിസൈനറായ സാനി യാസ് എഴുതി, സംവിധാനം ചെയ്‌ത മലയാളത്തിലെ ഈ വേറിട്ട യാത്രാ വിവരണം അവതരണം കൊണ്ട് മനോഹരമാണ്. പത്തു ദിവസത്തോളം നീണ്ട യാത്രയിലെടുത്ത നുറുങ്ങു വീഡിയോകൾ ഒരു യാത്രാ വിവരണം പോലെ എഡിറ്റ്‌ ചെയ്‌ത്‌ തയ്യാറാക്കിയ പന്ത്രണ്ടു മിനിട്ടോളം ദൈർഘ്യമുള്ളതാണ് ഈ വീഡിയോ.

രണ്ടു എപ്പിസോഡുകളായി പുറത്തിറക്കുന്ന ‘വാബി സാബി’യിലെ ആദ്യത്തെ എപ്പിസോഡിൽ ഹിമാചൽ പ്രദേശിലെ കൽഗയെയാണ് വിവരിക്കുന്നത്. കൽഗയുടെ  കുന്നിൻ ചെരിവിലെ ഗ്രാമങ്ങളിൽ താമസിക്കുന്ന ദേശവാസികളിലൂടെയും നാടോടികളിലൂടെയുമൊക്കെ ഒരു യാത്രയിലെന്ന പോലെ പ്രേക്ഷകരെ കൊണ്ട് പോകുന്നിടത്താണ് ‘വാബി സാബി’ മനോഹരമാകുന്നത്.

ഏതൊരു യാത്രയിലും ഉണ്ടാവുന്ന പോലെയുള്ള ബുദ്ധിമുട്ടുകളും ഒരുപാട് നല്ല അനുഭവങ്ങളും, കാഴ്‌ചകളും, ഒരു കഥയിലെ കഥാപാത്രങ്ങൾ എന്ന പോലെ കണ്ട് മുട്ടിയ ബാബ, മാതാജി, ചാർളി തുടങ്ങിയ വ്യത്യസ്‌ഥരായ ആളുകളും അവരുടെ ജീവിതങ്ങളും വ്യത്യസ്‌തമായി അവതരിപ്പിക്കുന്നതിലൂടെ മറ്റുള്ള ട്രാവലോഗുകളിൽ നിന്നും ‘വാബി സാബി’ വേറിട്ട് നിൽക്കുന്നു.

കൽഗയിൽ നിന്നും തുടങ്ങി മണാലിയിലേക്കുള്ള യാത്ര തുടങ്ങുന്നിടത്ത് ആദ്യ എപ്പിസോഡ് അവസാനിക്കുമ്പോൾ രണ്ടാം എപ്പിസോഡ് ഒരുക്കി വെച്ചിരിക്കുന്നത്  മലയാളികളെല്ലാം സ്വന്തം നാടുപോലെ പറഞ്ഞു കേൾക്കുന്ന മണാലിയാണ്. മലയാള ചലച്ചിത്ര ലോകത്തെ നിരവധിപേർ ചേർന്നാണ് സംഭവബഹുലമായ അനുഭവങ്ങള്‍ കോർത്തിണക്കിയ ആദ്യ എപ്പിസോഡ് പ്രേക്ഷകരിലേക്ക് എത്തിച്ചത്.

വൈശാഖ് സി വടക്കേവീട്, സഫ സാനി എന്നിവര്‍ ചേർന്ന് നിർമിച്ചിരിക്കുന്ന യാത്രാ വിവരണത്തിന്റെ സംഗീതം സുമേഷ് സോമസുന്ദർ ആണ്. വരികള്‍ എഴുതിയിരിക്കുന്നത് സോനു കുര്യൻ. റിയാസ് മുഹമ്മദ് ആണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം- രാഹുൽ ഓസ്. ഡ്രോൺ- സൽമാൻ യാസ്. വിവരണം- ഷഹനീര്‍ ബാബു. വാർത്ത പ്രചരണം- പി ശിവപ്രസാദ്.

Read also: കോവിഡ്; മാരുതി, ടൊയോട്ട, എംജി എന്നിവ ഫ്രീ സർവീസും വാറണ്ടി പിരിയഡും നീട്ടിനൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE