കോവിഡ്; മാരുതി, ടൊയോട്ട, എംജി എന്നിവ ഫ്രീ സർവീസും വാറണ്ടി പിരിയഡും നീട്ടിനൽകി

By Staff Reporter, Malabar News
malayalam-auto-news
Ajwa Travels

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം കുറയാത്ത സാഹചര്യത്തില്‍ വിവിധ സേവനങ്ങളുടെ കാലാവധി നീട്ടി പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസൂക്കി, ടൊയോറ്റ, എംജി മോട്ടോര്‍സ് ഇന്ത്യ എന്നിവർ. 2021 ജൂണ്‍ 30 വരെ സൗജന്യ സേവനവും വാറണ്ടിയും നീട്ടിയതായി മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു.

ഫ്രീ സര്‍വീസ്, വാറണ്ടി പിരിയഡ്, അധിക വാറണ്ടി എന്നീ സേവനങ്ങളുടെ കാലാവധിയാണ് മാരുതി സുസൂക്കി നീട്ടി നല്‍കിയത്. മാര്‍ച്ച് 15നും മേയ് 31നും ഇടയില്‍ കാലാവധി തീരുന്ന ഉപഭോക്‌താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

ടൊയോട്ട കിര്‍ലോസ്‌കറും എംജി മോട്ടോര്‍ ഇന്ത്യയും ഏപ്രില്‍, മെയ് മാസങ്ങളില്‍ അടയ്‌ക്കേണ്ട എല്ലാ ഷെഡ്യൂളുകളുടെയും വാറണ്ടിയും സേവന സാധുതയും നീട്ടിയിട്ടുണ്ടെന്ന് അറിയിച്ചു. എംജി ഉപഭോക്‌താക്കള്‍ക്ക് 2021 ജൂലായ് 31 വരെ ഷെഡ്യൂളുകള്‍ നേടാന്‍ കഴിയും.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്‌ഥാനങ്ങളില്‍ ടൊയോട്ട വാറണ്ടിയും കസ്‌റ്റമര്‍-പെയ്‌ഡ് അധിക വാറണ്ടിയും ഒരു മാസത്തേക്ക് നീട്ടി നല്‍കിയിട്ടുണ്ട്. ഉപഭോക്‌താക്കൾക്ക്‌ ഏറെ ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.

Read Also: ‘എന്തൊരു മികച്ച പ്രകടനം!’; ‘നായാട്ടി’ലെ ജോജുവിന്റെ അഭിനയമികവിന് കൈയ്യടിച്ച് രാജ്‌കുമാർ റാവു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE