ടൈം ട്രാവൽ ചിത്രവുമായി അനുരാഗ് കശ്യപ്; ഒപ്പം താപ്‍സി പന്നുവും

By Staff Reporter, Malabar News
do-baara
Ajwa Travels

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ താപ്‍സി പന്നു പ്രധാന വേഷത്തിൽ എത്തുന്നു. മൻമാർസിയാന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ഒരു ടൈം ട്രാവൽ കഥപറയുന്നതാവും എന്നാണ് റിപ്പോർട്ടുകൾ. ‘ദൊ ബാര‘ എന്ന് പേരിട്ട ചിത്രം വളരെ വ്യത്യസ്‌തമായ രീതിയിലാണ് ഇന്ന് അനുരാഗ് കശ്യപ് അനൗൺസ് ചെയ്‌തത്‌. അനൗൺസ്മെന്റ് ടീസറിൽ അനുരാഗ് കശ്യപിനൊപ്പം താപ്‍സിയും പ്രത്യക്ഷപ്പെടുന്നുണ്ട്.


അഥീന ആൻഡ് വെർമിലിയോൺ വേൾഡ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ശോഭ കപൂർ, എക്‌ത കപൂർ, സുനിൽ ഖേട്ടർപൽ, ഗൗരവ് ബോസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. അനുരാഗ് കശ്യപ്, താപ്‍സി എന്നിവർ ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് “ദൊ ബാര’.

Read Also: പുതിയ നായക സങ്കൽപ്പവുമായി ‘തിരികെ’; ഫെബ്രുവരി 26ന് റിലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE