പുതിയ നായക സങ്കൽപ്പവുമായി ‘തിരികെ’; ഫെബ്രുവരി 26ന് റിലീസ്

By Team Member, Malabar News
thirike
Representational image
Ajwa Travels

മലയാള സിനിമയിലേക്ക് ഡൗൺ സിൻഡ്രോം ബാധിതനായ ഒരു നായകൻ എത്തുന്നു. മലയാള സിനിമയിലെ നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി കൊണ്ടാണ് ഡൗൺ സിൻഡ്രോം ബാധിതനായ 21കാരൻ ഗോപികൃഷ്‌ണൻ ചിത്രത്തിൽ നായകനായി എത്തുന്നത്. അപൂർവമായ സഹോദര സ്‌നേഹത്തിന്റെ കഥ പറയുന്ന ‘തിരികെ’ എന്ന ചിത്രത്തിലാണ് ഗോപീകൃഷ്‌ണൻ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം ഫെബ്രുവരി 26ആം തീയതി ഒടിടി പ്ളാറ്റ്‌ഫോമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും.

മലയാള സിനിമ ചരിത്രത്തിൽ ഇത്തരത്തിലൊരു നായകൻ അപൂർവമായാണ് എത്തിയിരിക്കുന്നത്. അതിനാൽ തന്നെ ഇതുവരെയുള്ള മലയാള സിനിമകളിൽ നിന്നും വ്യത്യസ്‌തമായ കാഴ്‌ചയിലൂടെയായിരിക്കും ചിത്രം പ്രേക്ഷകരെ കൊണ്ടുപോകുന്നത്. ജോർജ് കോരയും സാം സേവ്യറും ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ജോർജ് കോര തന്നെയാണ്. നിവിൻ പൊളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായിരുന്നു ജോർജ്.

ചിത്രത്തിൽ ഗോപികൃഷ്‌ണൻ, ജോർജ് കോര, ശാന്തി കൃഷ്‌ണ, ഗോപൻ മങ്ങാട്ട്, സരസ ബാലുശ്ശേരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഗോപിയുടെയും, ജോർജിന്റെയും സഹോദര കഥാപാത്രങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. കോമഡി-ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം ഒരു തികഞ്ഞ എന്റർടെയ്‌നർ ആയിരിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്‌തമാക്കുന്നുണ്ട്. നേഷൻവൈഡ് പിക്ചേഴ്സിന്റെ ബാനറിൽ അബ്രഹാം ജോസഫ്, ദീപക് ദിലിപ് പവാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഷെറിൻ പോൾ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ലാൽ കൃഷ്‌ണയാണ്.

Read also : ‘തണ്ണീർ മത്തൻ’ ടീം വീണ്ടും; ‘സൂപ്പർ ശരണ്യ’യായി അനശ്വര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE