ഏറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ ‘തണ്ണീമത്തന്‍ ദിനങ്ങള്‍’ക്ക് ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ‘സൂപ്പര്‍ ശരണ്യ’യുടെ പൂജ കഴിഞ്ഞു. ചിത്രത്തിൽ നായികയായി എത്തുന്ന അനശ്വര രാജൻ പൂജാ വിശേഷങ്ങൾ ചിത്രമടക്കം ഫേസ്ബുക്കിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചു. അര്‍ജുന്‍ അശോകനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്.
ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ ഗിരീഷ് തന്നെയാണ് സൂപ്പര്‍ ശരണ്യയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഷെബിന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബെക്കറും ഗിരീഷും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സജിത്ത് പുരുഷനാണ്. ആകാശ് വര്‍ഗീസ് എഡിറ്റിങ്ങും ജസ്‌റ്റിന്‍ വര്‍ഗീസ് സംഗീത സംവിധാനവും നിർവഹിക്കുന്നു.
ഗിരീഷിന്റെ സംവിധാനത്തിൽ നേരത്തെ പുറത്തിറങ്ങിയ ‘തണ്ണീര്‍മത്തന്‍ ദിനങ്ങളി’ലും അനശ്വര രാജൻ തന്നെയായിരുന്ന നായിക. ഏറെ പ്രേക്ഷക പ്രീതി നേടിയ ചിത്രം ബോക്‌സ് ഓഫീസ് വിജയവും നേടിയിരുന്നു.
‘വാങ്ക്’ ആണ് അനശ്വരയുടെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം. ഉണ്ണി ആറിന്റെ ‘വാങ്ക്’ എന്ന കഥയെ ആധാരമാക്കി കാവ്യ പ്രകാശ് സംവിധാനം ചെയ്‌ത ചിത്രം കഴിഞ്ഞ മാസം അവസാനത്തോടെയാണ് റിലീസ് ചെയ്‌തത്.
Read Also: അമ്മാവന്റെ ഓർമക്കായി ‘എല്ലൂരി’ ഗിറ്റാറുണ്ടാക്കിയ സംഗീതജ്‌ഞൻ വൈറലാവുന്നു