നിയമസഭാ തിരഞ്ഞെടുപ്പ്; പരാതികൾ അറിയിക്കാൻ സി വിജിൽ ആപ്പ്

By Staff Reporter, Malabar News
cvigil-app
Ajwa Travels

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും പെരുമാറ്റചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾക്ക് തിരഞ്ഞെടുപ്പ് കമീഷന്റെ സി വിജിൽ മൊബൈൽ ആപ്പ് വഴി നേരിട്ട് പരാതിപ്പെടാം. മാതൃകാ പെരുമാറ്റചട്ട ലംഘനം, തിരഞ്ഞെടുപ്പ് ചിലവ് പരിധി ലംഘനം തുടങ്ങിയവ ചിത്രം, വീഡിയോദൃശ്യം സഹിതം കമ്മീഷന് അയച്ചു കൊടുക്കാം.

ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്‌റ്റവുമായി ബന്ധപ്പെടുത്തിയാണ് ആപ്പിന്റെ പ്രവർത്തനം. അതിനാൽ ചട്ടലംഘനം വ്യക്‌തമാക്കുന്ന ചിത്രം, വീഡിയോ എടുക്കുന്ന സ്‌ഥലത്ത് നിന്നുതന്നെ ആപ്പിൽ അപ്‌ലോഡ് ചെയ്യണം. പരാതി ബോധിപ്പിക്കുന്ന വ്യക്‌തിയുടെ വിവരങ്ങൾ പുറത്തുവിടില്ല.

ഒരു പരാതി സമർപ്പിച്ചാൽ അഞ്ചുമിനുട്ടിന് ശേഷമേ അടുത്ത പരാതി നൽകാനാവൂ. ഇങ്ങനെ ലഭിക്കുന്ന പരാതികളിൽ നൂറ് മിനുട്ടിനകം നടപടി സ്വീകരിക്കും. കൂടുതൽ പരിശോധന ആവശ്യമുള്ള പരാതികൾ ജില്ലാതല സമിതിക്കുൾപ്പെടെ മുകൾതട്ടിലേക്ക് കൈമാറുന്ന തരത്തിലാണ് ആപ്പിന്റെ പ്രവർത്തനം.

Read Also: മുസ്‌ലിം ലീഗ് സ്‌ഥാനാര്‍ഥി പട്ടിക തയാറാക്കൽ; നിര്‍ണായക നേതൃയോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE