വീട്ടുമുറ്റത്ത് കളിച്ച കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; മധ്യപ്രദേശ് സ്വദേശികൾ അറസ്‌റ്റിൽ

By Team Member, Malabar News
DYFI leader uAccused arrested in Vaithiri resort owner's murder casender arrest
Representational Image
Ajwa Travels

പത്തനംതിട്ട: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ മധ്യപ്രദേശ് സ്വദേശികളായ രണ്ട് പേർ പിടിയിൽ. വെച്ചൂച്ചിറ വെണ്‍കുറിഞ്ഞി പുള്ളോലിക്കല്‍ കിരണിന്റെ മകന്‍ വൈഷ്‌ണവിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവത്തിൽ മധ്യപ്രദേശ് സ്വദേശികളായ നങ്കുസിങ്(27), സോണിയ ദുര്‍വേ(27) എന്നിവരാണ് അറസ്‌റ്റിലായത്‌.

ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. വൈഷ്‌ണവ് വീട്ടുമുറ്റത്ത് സൈക്കിള്‍ ചവിട്ടുന്നത് കണ്ട ശേഷം അമ്മ സൗമ്യ അടുക്കളയിലേക്ക് പോയിരുന്നു.  കുറച്ചു സമയം കഴിഞ്ഞ് കുട്ടിയുടെ അനക്കം ഒന്നും ഇല്ലാതായതോടെ തിരികെ വന്ന് നോക്കുമ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് അറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ റോഡിൽ കുട്ടിയുടെ സൈക്കിൾ മറിഞ്ഞു കിടക്കുന്നത് കണ്ടു. പിന്നാലെ 100 മീറ്ററോളം അകലെ ഇതരസംസ്‌ഥാന തൊഴിലാളിയായ പുരുഷനും സ്‌ത്രീക്കും ഒപ്പം കുട്ടിയെ കാണുകയും ചെയ്‌തു.

തുടർന്ന് ഓടിയെത്തിയ വീട്ടുകാർ തട്ടിക്കൊണ്ട് പോയവരിൽ നിന്നും കുട്ടിയെ പിടിച്ചുവാങ്ങി. പിന്നാലെ അവിടെ കൂടിയ നാട്ടുകാർ ചേർന്ന് ഇരുവരെയും തടഞ്ഞുവച്ചു പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Read also: അഞ്ച് വർഷത്തിനുള്ളിൽ പെട്രോൾ ഒഴിവാക്കും; ബദൽ നീക്കം വേഗത്തിലാക്കി ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE