ടിപിആർ കുറഞ്ഞു; ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

By Team Member, Malabar News
Bahrain News
Ajwa Travels

മനാമ : ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി തുടങ്ങി. കഴിഞ്ഞ 14 ദിവസത്തിനിടെ രാജ്യത്തെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവ് ഉണ്ടായതിനെ തുടർന്നാണ് ഇപ്പോൾ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്. നിലവിൽ 2 ശതമാനമാണ് രാജ്യത്തെ ടിപിആർ. ഈ സാഹചര്യത്തിൽ രാജ്യം ഇപ്പോൾ ഗ്രീൻ ലെവലിലാണ്.

നിയന്ത്രണങ്ങൾ നീക്കി രാജ്യം ഗ്രീൻ ലെവലിൽ ആയതോടെ ഷോപ്പുകളിലും, മാളുകളിലും ഉൾപ്പടെ വാക്‌സിൻ എടുക്കാത്ത ആളുകൾക്കും പ്രവേശനം അനുവദിച്ച് തുടങ്ങി. കൂടാതെ വീടുകളിലെ സ്വകാര്യ ചടങ്ങുകളിലും ഔട്ട്ഡോർ പരിപാടികളിലും സർക്കാർ സ്‌ഥാപനങ്ങളിലും വാക്‌സിൻ എടുക്കാത്ത ആളുകൾക്ക് ഇപ്പോൾ പ്രവേശനം അനുവദിക്കുന്നുണ്ട്.

കോവിഡിനെ തുടർന്ന് കായിക കേന്ദ്രങ്ങൾ, നീന്തൽക്കുളങ്ങൾ, എന്റർടെയിൻ‌മെന്റ് കേന്ദ്രങ്ങൾ, റസ്‌റ്ററന്റുകൾ, കഫേകൾ, ബാർബർ ഷോപ്പുകൾ, സ്‌പാ എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്കും അധികൃതർ പിൻവലിച്ചു. എന്നാൽ ഇൻ‌ഡോർ കോൺഫറൻസുകൾ, സിനിമ തിയറ്ററുകൾ, ഇൻഡോർ കായിക പരിപാടികൾ എന്നിവക്ക് വാക്‌സിൻ എടുത്തവർക്കും കോവിഡ് മുക്‌തർക്കും മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.

Read also : കാറളം സർവീസ് സഹകരണ ബാങ്കിലും വായ്‌പാ തട്ടിപ്പ് നടന്നതായി പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE