പീഡന പരാതി; മുൻ‌കൂർ ജാമ്യാപേക്ഷയുമായി ബാലചന്ദ്ര കുമാർ ഹൈക്കോടതിയിൽ

By Team Member, Malabar News
Balachandra Kumar At High Court For Anticipatory Bail In Rape Case
Ajwa Travels

എറണാകുളം: ലൈംഗിക പീഡനക്കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷയുമായി സംവിധായകൻ ബാലചന്ദ്ര കുമാർ ഹൈക്കോടതിയിൽ. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപാണ് തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിലെന്ന് ബാലചന്ദ്രകുമാർ ജാമ്യാപേക്ഷയിൽ വ്യക്‌തമാക്കി.

പീഡന പരാതി കെട്ടിച്ചമച്ചതാണെന്നും, കേസിൽ ദിലീപിനെതിരെ താൻ വെളിപ്പെടുത്തലുകൾ നടത്തിയതിന്റെ പ്രതികാരമായാണ് ഇത്തരത്തിൽ പീഡന പരാതി നൽകിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ പരാതിക്കാരിയുടെ ആരോപണങ്ങളിൽ വസ്‌തുത ഇല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

കണ്ണൂർ സ്വദേശിനിയായ യുവതിയാണ് ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതി നൽകിയിരിക്കുന്നത്. 10 വർഷം മുൻപ് ജോലി വാഗ്‌ദാനം ചെയ്‌ത്‌ തന്നെ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. പരാതിയിൽ എളമക്കര പോലീസാണ് ബാലചന്ദ്ര കുമാറിനെതിരെ കേസെടുത്തത്.

Read also: കാസർഗോഡ് ജനറൽ ആശുപത്രിയിലെ മരം കൊള്ള; വിജിലൻസ് പരിശോധന നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE