‘ബനേർഘട്ട’ പ്രേക്ഷകർക്ക് മുന്നിൽ; ത്രില്ലർ കാണാം ആമസോൺ പ്രൈമിൽ

By Staff Reporter, Malabar News
bannerghatta movie-release
Ajwa Travels

കാര്‍ത്തിക് രാമകൃഷ്‌ണനെ നായകനാക്കി നവാഗതനായ വിഷ്‌ണു നാരായണൻ സംവിധാനം ചെയ്‌ത ‘ബനേര്‍ഘട്ട’ ആമസോണ്‍ പ്രൈമില്‍ റിലീസായി. ‘ഷിബു’ എന്ന ചിത്രത്തിന് ശേഷം കാർത്തിക് കേന്ദ്ര കഥാപാത്രമാകുന്ന ‘ബനേര്‍ഘട്ട’ മാംപ്ര ഫൗണ്ടേഷന്റെ സഹകരണത്തോടെ കോപ്പിറൈറ്റ് പിക്ച്ചേഴ്സിന്റെ ബാനറിലാണ് നിർമിച്ചിരിക്കുന്നത്.

‘ദൃശ്യം2‘, ‘ജോജി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ആമസോൺ നേരിട്ട് റിലീസ് ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ‘ബനേർഘട്ട’. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകർക്കരികിൽ എത്തുന്നത്.

കാര്‍ത്തിക്കിനെ കൂടാതെ വിനോദ്, അനൂപ്, സുനില്‍, അനൂപ് എഎസ്, ആശ മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ തിരക്കഥയും സംഭാഷണവും അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്‌ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.

bannerghatta movie

‘ബനേർഘട്ട‘ യുടെ ഛായാഗ്രഹണം ബിനുവും എഡിറ്റിങ് പരീക്ഷിത്തും നിർവഹിക്കുന്നു. കല – വിഷ്‌ണുരാജ്, മേക്കപ്പ് – ജാഫർ, വസ്‌ത്രാലങ്കാരം – ലസിത പ്രദീപ്, സംഗീതം – റീജോ ചക്കാലയ്‌ക്കൽ, പ്രൊജക്റ്റ് ഡിസെെനര്‍ –വിനോദ് മണി, പരസ്യകല – കൃഷ്‌ണ പ്രസാദ് കെവി എന്നിവരും സഹസംവിധാനം അഖില്‍ ആനന്ദും നിർവഹിക്കുന്നു.

പി ശിവപ്രസാദ് വാർത്താ പ്രചരണം നിർവഹിക്കുന്ന ചിത്രത്തിൽ അസോസിയേറ്റ് ക്യാമറമാനായി പ്രവർത്തിക്കുന്നത് അഖില്‍ കോട്ടയമാണ്. കൂടാതെ ടൈറ്റിൽ, റിയാസ് വൈറ്റ് മാർക്കറും സ്‌റ്റിൽസ് ഫ്രാങ്കോ ഫ്രാന്‍സിസുമാണ് കൈകാര്യം ചെയ്യുന്നത്.

‘ബനേർഘട്ട‘ ട്രെയ്‌ലർ ഇവിടെ കാണാം:

Read Also: സഞ്ചാരികളിൽ അൽഭുതം നിറച്ച് രാത്രിയിൽ തിളങ്ങുന്ന ബീച്ച്!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE